പൊരുതുവിൻ പോരുവിൻ ഒന്നിച്ച് മുന്നോട്ട്
പ്രതിരോധത്തിനു വേണ്ടി
കൂട്ടമായ് നിൽക്കാതെ രോഗ
ചങ്ങല പൊട്ടിക്കാം
ഈ ദുരിതത്തിൽ നിന്നു രക്ഷ നേടാം.....
മാറ്റുവിൻ കൂട്ടായ്മകൾ മാറ്റുവിൻ യാത്രകൾ
പ്രതിരോധത്തിനു വേണ്ടി
അൽപകാലം നമ്മളകന്നിരുന്നാൽ
നാടിനും നാട്ടാർക്കും രക്ഷ നൽകാം
ക്ഷമയും ചിന്തയും ഇല്ലാതെ ചെയ്യുന്ന
ചെറു ചെറു തെറ്റു പോലും
നാശത്തിനായെന്നോർത്തു കൊൾക...
നമ്മൾ തകർക്കുന്നതൊരു ജീവനല്ല
വരും തലമുറയെത്തന്നെയല്ലോ
നമ്മുടെ ജീവന്റെ രക്ഷയ്ക്കായ് നൽകുന്ന
നിയമങ്ങൾ ഓർത്തിടാം പാലിച്ചീടാം
നാളെ നമുക്കൊരു ശുഭവാർത്ത കേൾക്കുവാൻ
നല്ല മനസ്സോടെ വർത്തിച്ചിടാം
കൈകൾ കഴുകിടാം അകലങ്ങൾ പാലിക്കാം
രക്ഷിക്കാം നാടിനെ ശ്രദ്ധയോടെ
പ്രതിരോധിക്കാം ലോക നന്മയ്ക്കായ്
പൊരുതിടാം മനുഷ്യ നന്മയ്ക്കായ്