മാനത്തേയ്ക്ക് നോക്കൂ കൂട്ടരെ,
മാരിവില്ലുകൾ തെളിഞ്ഞതു കണ്ടോ?
പുകമറയില്ല , തെളിഞ്ഞ വാനം
പുളകിതയായീ നാടും കാടും
മയിലുകൾ ആടി,കുയിലുകൾ പാടി
തുമ്പികൾ പാറി,മാനുകൾ തുള്ളി
പൂന്തേനുണ്ണും പൂമ്പാറ്റകളും
എന്തൊരു രസമീ കാഴ്ച്ചകൾ കാണാൻ!
അടക്കി വാഴും മനുഷ്യരെല്ലാം
നിശബ്ദരായ് പൊരുതുമ്പോൾ
തിരിച്ചു കിട്ടിയ പുതുലോകത്തെ
കൺനിറയെ കണ്ടീടാം
കാണാക്കാഴ്ചകളാകും മുമ്പേ
കൺനിറയെ കണ്ടീടാം...