ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/കടമ
കടമ
ഒരു ഗ്രാമത്തിൽ സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവളുടെ പേര് മീന എന്നായിരുന്നു.അവൾ വലിയ ശുചിത്വക്കാരിയാണ്.പക്ഷ അവളുടെ അനിയൻ മഹാമടിയനായിരുന്നു.അങ്ങനെയിരിക്കെ ഒരുദിവസം അവർ ഗ്രാമത്തിലേക്ക് നടക്കാൻ ഇറങ്ങി. അവർ പല കാഴ്ചകളും കണ്ട് അങ്ങനെ നടന്നു.പകുതിവഴി എത്തിയപ്പോഴേക്കും അവളുടെ അനിയന് നന്നായി വിശക്കാൻ തുടങ്ങി.കുറച്ചു ദൂരം കൂടി പോയാൽ അവിടെ ഒരു ചെറിയ ചായക്കട ഉണ്ടെന്നും നമുക്ക്അവിടെ നിന്ന് എന്തെങ്കിലും കഴിക്കാമെന്നും അവൾ പറഞ്ഞു.അങ്ങനെ അവർ ചായക്കടയിൽ എത്തി.മീന നോക്കുമ്പോൾ വൃത്തി കേടായിക്കിടക്കുകയായിരുന്നു ആ ചായക്കട.അവളുടെ അനിയൻ വിശപ്പു സഹിക്കാനാവാതെ കൈകൾ പോലും കഴുകാതെ ചെന്നിരിക്കുന്നത് മീന കണ്ടു. മീന തന്റെ അനിയനെ വിളിച്ചുകൊണ്ടുപോയി കൈകൾ നന്നായി കഴുകിച്ചു.അവിടെ മീന കണ്ട കാഴ്ച വളരെ ദുഷ്ക്കരമായിരുന്നു.എത്രയോ ദിവസം പഴക്കമുള്ള പലഹാരങ്ങൾ.വിരലുകൾ മുങ്ങിയ ചായയുമായി അയാൾ വന്നു.മീന ചായക്കടയും പരിസരവും നോക്കീട്ട് പറഞ്ഞു,ഇവിടം എന്ത് വൃത്തിഹീനമായിട്ടാണുള്ളത്?പലർക്കും രോഗങ്ങൾ പിടിപെടുമല്ലോ?ഈ കാര്യം പറഞ്ഞ് രണ്ടുപേരും വാക്കുതർക്കമായി.മീനശുചിത്വത്തെപ്പറ്റി പറഞ്ഞതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ല. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെയും കൂട്ടി വരാമെന്ന് പറഞ്ഞ് മീന പോകാനൊരുങ്ങി .ഒരുദ്യോഗസ്ഥനും എന്നെ തൊടില്ലായെന്ന് അഹങ്കാരത്തോടെ കടക്കാരൻ പറഞ്ഞു.ഉദ്യോഗസ്ഥർ വന്നുകഴിഞ്ഞാൽ ചേട്ടന്റെ കട പൂട്ടിക്കുമെന്നും ചേട്ടന്റെ ജീവിതം തന്നെ വഴിമുട്ടിപ്പോകുമെന്നും പറഞ്ഞ് ആ ശ്രമം ഉപേക്ഷിക്കുന്നു.കൂടാതെ കട വൃത്തിയാക്കാൻ അവളും കൂടി സഹായിക്കാമെന്നേറ്റു.അങ്ങനെ നല്ല വൃത്തിയുള്ള ചായക്കടയായി അതിനെ മാറ്റിയെടുത്തു.ചായക്കട വൃത്തിയായി സൂക്ഷിക്കാത്തതിൽ കടക്കാരന് കുറ്റബോധം തോന്നി.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |