ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

എസ് പി സി

എസ് പി സി ക്യാംപ്



എസ് പി  സി യൂണിറ്റ് 2019 ൽ സ്കൂളിന് ലഭിക്കുകയുണ്ടായി.അന്നേ വർഷം 8 ൽ  പഠിക്കുന്ന 44 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ  തെരെഞ്ഞെടുക്കപ്പെട്ടു. ബുധൻ  ശനി  ദിവസങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. അധ്യാപികമാ രായ ശ്രീമതി റൂബി, ശ്രീമതി  ലേഖ മുരളി  എന്നിവർ spc യൂണിറ്റിന്റെ മേൽനോട്ടം വഹിക്കുന്നു.2019 അധ്യയന വർഷം  സ്കൂളിൽ  ക്രിസ്തുമസ് അവധി  കാലത്ത് 3ദിവസത്തെ  ക്യാമ്പ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സ്‌, അവരുടെ  കർത്തവ്യങ്ങളെ ക്കുറിച്ച് ബോധ്യപ്പെടുത്തുന്ന ക്ലാസ്സ്‌ എന്നിവ അവർക്ക് നൽകുകയുണ്ടായി.ഇരവിപുരം പോലീസ് സ്റ്റേഷനിലെശ്രീ. രാജീവ്‌, ശ്രീമതി രമ എന്നിവരാണ് കേഡറ്റുകൾക്ക് പരിശീലനം  നൽകുന്നത്. ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്കൂൾ  spc യൂണിറ്റ് നടത്തിവരുന്നു. കൊറോണ  കാലത്ത് കുട്ടികൾക്ക് ഓൺലൈനായി  ക്ലാസ്സ്‌ നൽകുകയും  നിർബന്ധമായും  ഹാജർ  രേഖപ്പെടുത്തുകയും ക്ലാസ്സിനെക്ക‍ുറിച്ച് പ്രതികരണം എഴ‍ുതി വയ്‍ക്കാൻ നിർദ്ദേശം നൽക‍ുകയ‍ും ചെയ്യ‍ും.

എസ് പി സി ക്യാമ്പ്