ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

കൊറോണ വൈറസ്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരിണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തോളം പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. 2019ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ്, മക്കാവു, യുഎസ്, തുടങ്ങിയ സ്ഥലങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥീരീകരിക്കും . പ്രതിരോധ ചികിത്സയോ , വാക്സിനേഷനോ ഈ വൈറസിന് ഇല്ല. അതുകൊണ്ട് കൊറോണ പടരുന്ന മേഘലയിലേകോ അല്ലെങ്കിൽ ഇത്തരത്തിലുളളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക. ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.


ആമിന എസ്‌
8 ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം