ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/പതറാതെ കേരളം

പതറാതെ കേരളം


ലോകം മുഴുവൻ കയ്യിലടക്കി മദിച്ചു വാഴും കൊറോണ
മരുന്നുമില്ല, മന്ത്രവുമില്ല രസിച്ചുവാഴും കൊറോണ
ലക്ഷങ്ങൾതൻ ജീവനെടുക്കാൻ പിറന്നുവന്നൊരു സംഹാരി
ചൈനയിലെ വുഹാനും കടന്നു കേരളക്കരയിലും എത്തി കൊറോണ
നിപ്പയും പ്രളയവും പതറാതെ കണ്ട കേരളത്തിൻ
ഛായ മാറ്റാൻ കണ്ണിയായി മാറി മഹാമാരി
ബാറുകൾ പൂട്ടി ഹോട്ടലും പൂട്ടി പാർക്കും ബീച്ചും
ശൂന്യമായി ജനങ്ങളോ വീട്ടിലിരിപ്പുമായി
പ്രതിരോധത്തിൻ കത്തിയുമായി ലോക്കഡോണും
എത്തി മുറിച്ചിടാമി കണ്ണിയെയും
അകന്നിരുന്നും അകത്തിരുന്നും തുടച്ചുനീക്കാം കൊറോണയെ.

 

അഖില എസ്
9 ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത