ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/ഉത്തരം കിട്ടാത്ത ചോദ്യം
ഉത്തരം കിട്ടാത്ത ചോദ്യം
അമ്മു ധൃതി പിടിച്ച് വീട്ടിലേക്കോടി. ഇന്ന് കൂട്ടുകാരി പറഞ്ഞ കാര്യങ്ങളൊക്കെയും എത്രയും വേഗം മുത്തശ്ശനും മുത്തശ്ശിയും അറിയണം . ഇതു വരെ കേൾക്കാത്ത ഒരു അസുഖത്തെ പറ്റി ആണല്ലോ അവൾ പറഞ്ഞത് . മുത്തശ്ശിയും മുത്തശ്ശനും വല്ലതും സംഭവിച്ചാൽ തനിക്ക് പിന്നെ ആരുണ്ട് . വൈകിട്ട് വീട്ടിൽ എത്തുമ്പോൾ കഞ്ഞി വെച്ച് തരാൻ വേറെ ആരുണ്ട് .മുത്തശ്ശി വയ്ക്കുന്ന കഞ്ഞിക്ക് എന്തൊരു സ്വാദാണ്. നടന്ന് നടന്ന് വീട്ടിലെത്തിയത് അറിഞ്ഞില്ല .ഓടിച്ചെന്ന് മതശ്ശിയെ കെട്ടിപ്പിടിച്ചു. മുത്തശ്ശൻ അവളെ വാരിയെടുത്തു. എന്താ മോളേ ആകെ വിഷമിച്ചിട്ടാണല്ലോ എൻ്റെ പൊന്നുമോളിന്ന് വന്നിരിക്കുന്നത്. ഇന്ന് താര ഒരു വലിയ കാര്യം പറഞ്ഞു മുത്തശ്ശാ.... എന്താണത് വേഗം പറയൂ .നാട്ടിലാകെ വലിയ രോഗം ബാധിച്ചിരിക്കു ന്നു. ആരും പുറത്തിറങ്ങരുത്. പ്രത്യേകിച്ച് മുത്തശ്ശനും മുത്തശ്ശിയും. എല്ലാ കടകളും അടച്ചിടും. കാര്യം പറഞ്ഞിരിക്കെ മുത്തശ്ശി അവൾക്കു കഞ്ഞിവെള്ളവും ആയി വന്നു. അന്നത്തെ രാത്രി മുത്തശ്ശന് ഉറക്കം വന്നില്ല .സ്കൂളില്ലെങ്കിൽ മേളുടെ ചോറ് മുടങ്ങും .സ്കൂളിൽ നിന്ന് കിട്ടുന്ന അരിയും മുടങ്ങും .നളെക്ക് ഈ വീട്ടിലൊന്നുമില്ല. എൻ്റെ കുഞ്ഞിനെ പട്ടിണിക്കില്ലണ്ട അസ്ഥ വന്നല്ലോ ഈശ്വരാ. ഉത്തരം കിട്ടാതെ ഓർത്ത് കിടന്നു നേരം വെളുത്തപ്പോൾ ഒരാൾ പെരുമാറ്റം കേട്ടൂ കതക് തുറന്നുനോക്കി. രണ്ട് മൂന്ന് പേർ മുറ്റത്ത് നിൽക്കുന്നു. ഇത് നിങ്ങൾക്കുള്ള ഭക്ഷണ കിറ്റ് ആണ് അരിയും, പലവഞ്ജനവും പച്ചക്കറികളും ഇതിലുണ്ട് .മുത്തശ്ശി സന്തോഷത്തോടെ അത് വാങ്ങി ഭക്ഷണം ഉണ്ടാക്കി വിളമ്പി. നിനക്ക് നന്നായി കറി വയ്ക്കാൻ അറിയാമല്ലോ എന്ന് മുത്തശ്ശൻ .അത് കേട്ട് മുത്തശ്ശിയുടെ കണ്ണുകൾ തിളങ്ങി. അന്ന് രാത്രി കഞ്ഞി യോടൊപ്പം പയറും കറിയും കണ്ടു അമ്മു അന്തംവിട്ടു .ഇന്നെന്താ മുത്തശ്ശി വിശേഷം. എന്നും ഇങ്ങനെ അതുപോലെ പയറും കറികളും കൂട്ടി കഞ്ഞി കുടിക്കാൻ പറ്റുമോ?
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |