ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്/മറ്റ്ക്ലബ്ബുകൾ-17

ഐ .ടി ക്ലബ്ബ്

ഐ .ടി ക്ലബ്ബിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് അംഗത്വം നൽകുന്നു .ഐ .ടി മേളകളിലേക്ക്

മത്സരിക്കുവാൻ കഴിവും അഭിരുചിയും ഉള്ള യു .പി ,എച്ച് .എസ്സ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.

ഐ .ടി ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി ക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കുന്ന ക്വസ്റ്റിൻ ബാങ്കിൽ നിന്നുമാണ്

സ്വീകരിക്കുന്നത് .

ഹിന്ദിക്ലബ്ബ്‌

ഹിന്ദിക്ലബ്ബിൽ കൃത്യമായ പ്രവർത്തന കലണ്ടർ തയ്യാറാക്കി ദിനാചരണങ്ങൾ നടത്തുന്നു .അഞ്ചുമുതൽ

പത്തുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ്‌ രൂപീകരിച്ചിരിക്കുന്നത് .ഇതിനു പുറമേ സ്‌കൂൾ അസംബ്ലി

ഹിന്ദിയിൽ നടത്തുന്നതും ക്ലബ്ബിലെ കുട്ടികൾ ഒത്തൊരുമിച്ചാണ് .സെപ്റ്റംബർ പതിനാല് ഹിന്ദി ദിവസം

ക്ലബ്ബിലെ കുട്ടികൾവിവിധ പോസ്റ്ററുകൾ തയ്യാറാക്കിയും കഥ ,കവിത ലേഖനങ്ങൾപങ്കുവെച്ചും,

ക്വിസ്‌മത്സരങ്ങൾ നടത്തിയും ,കവിതാലാപനം നടത്തിയും ആഘോഷിക്കുന്നു .വിവിധ സാഹിത്യകാരൻമാരുടെ

ജന്മദിനത്തിൽ അവരുടെ ലേഖനങ്ങൾ ,കഥ ,കവിത ഇവയുടെ ആസ്വാദനക്കുറിപ്പ്തയ്യാറാക്കുന്നുമുണ്ട്.

ഇവയെല്ലാം ചേർത്ത് സ്‌കൂൾ ലൈബ്രറിയിലേക്ക് മാഗസിൻ തയ്യാറാക്കി നൽകുന്നു .