ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അറിയാതെ പോയത്

അറിയാതെ പോയത്

പരസ്പരം അറിയാത്ത വീട്ടുകാർ ഇന്ന്
സ്വയം പരിചിതരാകുന്നു....
ഘടികാര സൂചി നിലയ്ക്കുവാൻ കാത്തവർ
സമയത്തെ അകറ്റി നിർത്തിടുന്നു....
നാം അറിയാത്ത നമ്മുടെ ലോകത്തിൻ ഈ
ഇടവേളയിൽ നാം ദുഃഖിതരാകേണ്ടതില്ല
കൈകൾ കോർക്കാതെ കൈകൾ കഴുകി
ഈ ദുരിതത്തെ നാം ചെറുക്കേണം
കൈരേഖ നോക്കിയിരിക്കും നേരത്ത്
ചെയ്യുവാനിനിയും ബാക്കിയുണ്ട്
രോഗ കാരണവും രോഗിയും നാം തന്നെയാകുന്ന
ഈ വേളയിൽ അകറ്റുവിൻ ജാതിമതത്തെ
മഴവില്ലുപോലെ നല്ല നാളുകൾ മനസ്സിൽ
തെളിയുവാൻ, ഇനിയും വിജയങ്ങൾ കൈവരിക്കാൻ
നമ്മളെല്ലാം ഒത്തുചേർന്നിടേണം
നമ്മുടെ നാടൊട്ടും തളരുകില്ല....
ചിതലരിച്ചീടുന്ന മൗനം നിറഞ്ഞോർമകളിൽ
ഈ ദുരവസ്ഥ അവസാനത്തേതായിടട്ടേ....
നമ്മയുടേയും സ്നേഹത്തിൻറേയും നല്ല
നാളേയ്ക്കായ് നമ്മുടെ പുഞ്ചിരി മറയാതെ നോക്കണം
ചിരിയുണ്ടാകാൻ നമ്മനിറഞ്ഞ ഹാസ്യങ്ങളും
സൗഹൃദങ്ങളും ഉള്ളിൽ എപ്പോഴും കരുതിവയ്ക്കാം
സ്വയം ചോദ്യമാകാതെ മറ്റുളളവർക്കുത്തരമാകാൻ
നമ്മുടെ ജീവിതം മുന്നിലേയ്ക്ക് കൊണ്ടുപോയിടുക....
 

ശ്രീകാന്ത് ആർ
10 B ജി.വി.എച്ച്. എസ്. എസ്. മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത