ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/തിരികെ വിദ്യാലയത്തിലേക്ക് 21

സ്‌കൂൾ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ ചെയ്തു സജ്ജമാക്കി . ദീർഘകാലം അടഞ്ഞുകിടന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തി . സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു .കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, സ്‌കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കി. വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബെയ്‌സിൻ, ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കി.

ദീർഘനാളായി സ്‌കൂകൾ അടഞ്ഞുകിടന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തി . ആവശ്യമുള്ള തുടർനടപടികൾ സ്വീകരിച്ചു .
കുടിവെള്ള ടാങ്ക്, കിണറുകൾ, എന്നിവ അണുവിമുക്തമാക്കി . പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തി .
സ്‌കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്‌കൂൾ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിച്ചു .. 
സ്‌കൂൾ പരിസരങ്ങളിലും ക്ലാസ്സുകളിലും കൊവിഡ് അനുയോജ്യ പെരുമാറ്റരീതികൾ (Covid Appropriate Behaviour) വിവരിക്കുന്ന ബോർഡുകൾ/പോസ്റ്ററുകൾ സ്ഥാപിച്ചു . സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകൾ,ലൈബ്രറികൾ,കൈകൾ വൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്‌റൂമിന് പുറത്ത്, സ്‌കൂൾ ബസ് തുടങ്ങിയ ഇടങ്ങൡ ച്ചു .

തിരികെ സ്കൂളിലേക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ടു അഞ്ചു ചിത്രങ്ങൾ സ്കൂൾ വൈകിയിലേക്കു അപ്ലോഡ് ചെയ്തു.അതിൽ ഒരു ചിത്രത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.