ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/മായാത്ത ദീപം

മായാത്ത ദീപം


ഉണങ്ങിയ ചില്ലകളിൽ നിന്നുയർന്ന് കിഴക്കുദിക്കുന്ന കെടാവിളക്കിനെ മാറ്റിനിർത്തി തുള്ളികളായി ജനാലകളുടെ അഴികളിലൂടെ നോക്കുന്ന അമ്മയ്ക്കും ജീവജാലങ്ങൾക്കും ആശ്വാസം പകർന്നു കൊണ്ട് ഒരു പ്രതീകമായി ഉയർന്നു വന്ന കുളിർകാറ്റ് അമ്മയെ തൻ്റെ ആദ്യകാല സ്വപ്നങ്ങളിലേക്കു നയിച്ചു.

              " ഏവർക്കും പ്രകാശം പകർന്ന് ജീവൻ കൊടുക്കുന്ന സൂര്യന്റെ പ്രതീകമായിരുന്ന അമ്മ നല്ല മനസിന് ഉടമയായിരുന്നു.  പൂക്കൾക്ക് മൊട്ടിടാൻ വേണ്ട പ്രകാശം അതിനെ ഉണക്കാൻ തുടങ്ങുമ്പോൾ ചെറുതുള്ളികളായി അതി ലേക്ക് വെള്ളം പകർന്നു കൊണ്ട് അതിനെ തിരിച്ചു പിടിക്കുന്ന അമ്മ എല്ലാ സസ്യ ജന്തുക്കളെയും അതിരറ്റു സ്നേഹിച്ചിരുന്നു.
ഒരു കാലത്ത് മക്കളെ അതിരറ്റു സ്നേഹിച്ചതിന്റെ ഫലമായി ഈ അമ്മയ്ക്ക് കിട്ടിയത് ദുഃഖങ്ങളും നിറയെ വേർപാടുകളുമാണ്. മക്കളെ തന്റെ ശരീരം ചോര നിരാക്കി നോക്കിയിട്ട് മകൾ അവരെ ആ ചെറു കുടിലിൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴും തനിക്ക് കൂട്ടായിരുന്ന ജീവിത പങ്കാളി മക്കളുടെ വേർപാടിൽ ഉരുകി ഉരുകി ഇല്ലാതായപ്പോൾ ആ അമ്മ ഒറ്റക്കായി. കുറെ നാൾ ഏകാന്തതയിൽ കഴിയേണ്ടി വന്നങ്കിലും ആ അമ്മ പ്രകൃതിയിലൂടെ തിരിച്ചു വരാൻ ശ്രമിക്കുകയായിരുന്നു.
മനുഷ്യരെ കണ്ടാൽ പറന്നകലുന്ന പക്ഷികൾ വരെ അമ്മയെ കണ്ടാൽ അടുത്തേക്കു പറക്കുകയായിരുന്നു. അങ്ങനെ അമ്മ പ്രകൃതിയിലൂടെ. ആശ്വാസം നേടുകയായിരുന്നു."
മെല്ലെ കുളിർക്കാറ്റിന്റെ ഓർമ്മകളിൽ നിന്നും അമ്മ കൺ തുറന്നു. പ്രദാതം മൂർച്ചയിലെത്തി എന്നു പ്രകാശമായി തെളിഞ്ഞ അമ്മ ഇന്ന് ഒരു മുറിക്കുള്ളിൽ തളർന്ന ശരീരവുമായി കിടപ്പിലാണ്. പ്രകൃതിയിലേക്ക് ഒന്നിറങ്ങാൻ പോലും കഴിയാതെ സങ്കടപ്പെടുകയാണ്. എങ്കിലും അമ്മയുടെ ആ കഴിഞ്ഞ കാലത്തെ നന്മ പ്രവർത്തിയുടെ ഫലമായതു കൊണ്ടാവാം ഇന്നും പ്രകൃതി അമ്മയെ മറന്നിട്ടില്ല. കിടപ്പിലും അമ്മയ്ക്ക് ആശ്വാസം പകരുന്നത് തഴുകുന്ന കുളിർ കാറ്റും, അടുത്തു വരുന്ന പക്ഷികളും, ഇലകളുമെല്ലാെമാണ്.
സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും മറവിൽ അമ്മ ഒന്നു കണ്ണടച്ചു. ഏകാന്തതയിൽ പ്രകൃതിയിലെ ഒച്ചകളെയും കാതോർത്തു.
പിന്നെയും സൂര്യൻ പതിവു പോലെ കിഴക്കുദിച്ചു. എങ്കിലും സൂര്യന്റെ വരവും കാത്തിരിക്കുന്ന അമ്മ ഇന്നു പതിവു തെറ്റിച്ചു പക്ഷികളും, കുളിർക്കാറ്റും, ഇലകളും കാര്യം തിരക്കാനെത്തി പറ്റുന്നത്ര ശ്രമിച്ചു കണ്ണു തുറന്നില്ല.
എല്ലാവർക്കും കിടാവിളക്കായി വർത്തിച്ച അമ്മയുടെ പ്രകാശം ഭൂമിയിൽ നിന്നു കെട്ടുപോയിരിക്കുന്നു.
ജൂഡ് ദേവസി
9B ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ