ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ജീവിതം
ജീവിതം
മാഷ് ക്ലാസിലേക്ക് കയറി വന്നു എല്ലാവരോടും പേപ്പർ എടുക്കാൻ പറഞ്ഞു മാഷ് പറഞ്ഞു ഞാൻ ചെയ്യുന്നത് പോലെ ചെയ്യുക. മാഷ് പേപ്പർ ചുരുട്ടി കളഞ്ഞു. കുട്ടികളും അങ്ങനെ ചെയ്തു. അപ്പോൾ മാഷ് പറഞ്ഞു 'വേണ്ട ഇത് കളയണ്ട'. പേപ്പർ എടുത്ത് ചുളിവ് നിവർത്തി. കുട്ടികളും അങ്ങനെ ചെയ്തു. മാഷ് അതുകൊണ്ടു പൂവുണ്ടാക്കി. കുട്ടികൾ വിമാനവും തൊപ്പിയും തോണിയും എല്ലാം ഉണ്ടാക്കി. അതിലെ ഒരു കുട്ടി പറഞ്ഞു പേപ്പർ കളയാഞ്ഞത് നന്നായി. മാഷ് പറഞ്ഞു തുടങ്ങി, നമ്മുടെ ജീവിതവും ഇങ്ങനെ തന്നെ.ഞാൻ അത് നശിപ്പിക്കില്ല.കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു 'ഞങ്ങളും അത് നശിപ്പിക്കില്ല'.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |