റെയിൻ ഡ്രോപ്സ് എന്ന പേരിൽ 2010 ൽ ആദ്യ പ്രസിദ്ധീകര​ണം

RAIN DROPS


മഴ നിറഞ്ഞു പെയ്യുകയാണ് പാടിപ്പതിഞ്ഞ ഭാവഗീതത്തിൻ നിലക്കാത്ത താളവും പേറി ഇത് ചിറകുള്ള സംഗീതം ആത്മാവിലനന്തമായ് ഒഴുകി നിറയും ആർദ്രമാം സ്വരഗംഗാ മാധുരി ഈ മഴ മേഘകന്യകയുടെ കണ്ണീര്.




മേഘകന്യക ഉണ്ണിമായ


കല്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഐ.ടി/ഇംഗ്ലീഷ് ക്ലബുകൾ തിമർത്തുപെയ്യുന്ന മഴത്തുള്ളികളെ സ്വപ്നം കാണുന്നു. മാനം പെയ്യുന്നില്ലെങ്കിലും മനം നിറഞ്ഞു പെയ്യുന്ന കുട്ടിത്തങ്ങൾ പ്രവൃത്യോന്മുഖതയുടെ ഓരങ്ങളെ ഈറനാക്കാനെങ്കിലും ഉപകരിക്കുമല്ലോ.. തുടർന്നു ഞങ്ങളുടെ സ്വപ്നം, തേൻതുള്ളികളായി (Honey Drops) വസന്തകാലത്തും മഞ്ഞുതുള്ളികളായി (Dew Drops) ശിശിരത്തിലും പെയ്യാൻ കൊതിക്കുന്നു.

അനുഗ്രഹിച്ചാലും