സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ: ഹരിജൻ വെൽഫയർ സ്കൂൾ 1935-ാം വർഷത്തിലാണ്‌ തുടങ്ങിയത്‌. മുണ്ടരിയിൽ നിന്നും മരവയൽ ഭാഗത്തേയ്ക്ക്‌ പോകുമ്പോൾ ഹനസിങ്ങ്‌ ബോർഡിന്റെ പടിഞ്ഞാറ്‌ ഭാഗത്തായി പരേതനായ ശ്രീ. കെ.പി. അബ്ദുറഹിമാൻ എന്നാളുടെ വീട്‌ നിൽക്കുന്ന സ്ഥലത്ത്‌ അന്നത്തെ വിദ്യാർത്ഥികളും നാട്ടുകാരും ആദിവാസികളും കൂടിയുക്കിയ പുല്ലുമേഞ്ഞ ഷെഡ്ഡിലായിരുന്നുസ്കൂളിന്റെ തുടക്കം. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഈ സ്ഥലം മാറി വന്നു. അതിനു ശേഷം റോഡിനു കിഴക്കുഭാഗത്ത്‌ ഇടവഴിയുടെ തെക്ക്‌ ഭാഗത്തായി തങ്കച്ചൻ എന്നാളുടെ വീടിനടുത്തായി ഓല ഷെഡ്ഡിൽ സ്കൂൾ തുടങ്ങി. 1942-43 വർഷത്തിൽ ശ്രീ. എം.കെ. അനന്തയ്യ ഗൗഡർ നിർമ്മിച്ചു വാടകയ്ക്ക്‌ കൊടുത്തു. സുമാർ 80 അടി നീളവും 20അടി വീതിയുമുള്ള ഒരു ഹോളും 3 വാതിലും 2 ജനലും ഉള്ളതും അതിനോട്‌ചേർന്ന്‌ ഒരു ഓഫീസ്‌ മുറിയും തൊട്ട്‌ ഒരു അടുക്കളയും തെക്കും വടക്കുമായി ഉണ്ടയിരുന്നു.

മുണ്ടരി ഗവ: ഹരിജൻ വെൽഫയർ സ്‌കൂളിന്റെ തുടക്കം കുറിച്ചത്‌ പരേതനയ ശ്രീ. ദാമോദരൻമാസ്റ്ററായിരുന്നു. അതിനു ശേഷം ശ്രീമാന്മാർ കെ.ജി. മാധവൻ നായർ, കണ്ണൻ മാസ്റ്റർ, കേളു മാസ്റ്റർ, അടിയോടി മാസ്റ്റർ, ദാമോദരൻ നമ്പ്യാർ, ശ്രീ. അൻ മാസ്റ്റർ, ചന്തുമാസ്റ്റർ, ഇട്ടിരാരപ്പുണ്ണി നായർ മാസ്റ്റർ,മൂത്തോറൻ മാസ്റ്റർ, അനന്ത കുറുപ്പ്‌, പത്മനാഭ കുറുപ്പ്‌, സുബ്ദമ്മാൾ ദേവകിടീച്ചർ, കരുണാകരൻ നായർ, വേലായുധൻ മാസ്റ്റർ, സാമുവൽ മാസ്റ്റർ ഇപ്പോൾജീവിച്ചിരിപ്പാള്ള ബേബി ടീച്ചർ മുതലായവരാണ്‌ അക്കാലത്തെ പ്രധാന ടീച്ചർമാർ.

25-05-1977 വർഷത്തിൽ മുണ്ടേരി ശ്രീ. ടി.എസ്‌. ഈശ്വരൻ എന്നാളുടെ 5 ഏക്ര 2 സെന്റ്‌ സ്ഥലംമിച്ചഭൂമിയായി ഗവൺമെന്റ്‌ ഏറ്റെടുത്തത്‌. പ്രസ്തുത സ്ഥലം ആദിവാസികൾക്ക്‌ പതിച്ചുകൊടുക്കുവാൻ തീരുമാനിച്ചതായിരുന്നു. പ്രദേശത്തെ സുമനസ്സുകളുടെ ആഗ്രഹ പ്രകാരം ഇവിടെ ഹൈസ്കൂളായി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നു. കോഴിക്കോട്‌ ജില്ലാ കളക്ടറയിരുന്ന പരേതനായ ശ്രീ. കെ. എം. ബാലകൃഷ്ണൻ ഹൈസ്കൂൾ കിട്ടുമെന്ന്‌ ഉറപ്പുങ്കിൽ സ്ഥലം കൊടുക്കുന്നത്‌ സ്റ്റേചെയ്യാമെന്ന്‌ പറഞ്ഞതിൻ പ്രകാരം സ്റ്റേ ചെയ്തു.

പിന്നീട്‌ 19-06-77 ന്‌ ഒരു യോഗം നടന്നു. യോഗത്തിൽ വെച്ച്‌ ശ്രീ. കെ.ജി. പത്മനാഭൻ നായരെ പ്രസിഡായും ശ്രീ. കെ.പി. വേലായുധൻ മാസ്റ്ററെ സെക്രട്ടറിയായും, ശ്രീമാന്മാർ എ.പി. കേശവൻ, വി കെ കുഞ്ഞികൃഷ്ണൻ നായർ എം.കെ. കുഞ്ഞിരാമൻ നായർ, ഇ.പി. കുഞ്ഞികൃഷ്ണൻ നായർ, എം.കെ. യൂസഫ്‌, അഡ്വ: പി.എം. മത്തായി, കെ.എസ്‌. സൂര്യനാരായണശാസ്ത്രി, പി. ഗംഗാധരൻ നായർ, സി. ചന്ദ്രശേഖരൻ നായർ, പി. ചാത്തു എന്നിവർ എക്സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പർമാരായും സ്കൂൾ വികസന സമിതി ഉണ്ടാക്കി.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ്‌ സി.എച്ച്‌. മുഹമ്മദ്കോയക്ക്‌ 71 ആളുകൾ ഒപ്പിട്ട ഒരു അപേക്ഷ അന്നത്തെ ഡി.ഇ.ഒ. മുഖേനയ അപേക്ഷ നൽകി

06-06-1980 ലായിരുന്നു സ്കൂൾ കെട്ടിട നിർമ്മാണ കമ്മിറ്റി ഉാക്കിയത്‌. 09-08-80 ൽ സ്കൂൾ കെട്ടിടത്തിന്‌ തറക്കല്ലിട്ടു. കിഴക്കു ഭാഗത്തായി 10 അടി നീളത്തിലും 5 ക്ലാസ്സുമുറികളോടും കൂടിയ ഓരോടിട്ട കെട്ടിടംനാട്ടുകാരുടെ സഹായത്താൽ ഉാക്കി.ഇതിനുശേഷം ഒരേക്ര സ്ഥലം കൂടി സ്കൂളിനു വിലകൊടുത്തു വാങ്ങി. ഇത്‌ സഖാവ്‌ചാത്തോത്ത്‌ അമ്മത്‌ എന്നാളുടെതായിരുന്നു.

1979 ൽ സ്കൂൾ യു.പി. യായി ഉയർത്തി. . പ്രസിഡ്‌ ശ്രീ. കെ.ജി. പത്മനാഭൻ നായർ , മന്ത്രികമലം മുഖേന സ്കൂൾ ഹൈസ്കൂളായി ഉയർത്തി കിട്ടുവാൻ അപേക്ഷിച്ചു.1983 ജൂലൈ 8 ന്‌ രാവിലെ കൽപ്പറ്റ ഗവ: ഹൈസ്‌കൂളിന്റെ ഉദ്ഘാടനം മന്ത്രിശ്രീ. എം. കമലത്തിന്റെ അധ്യക്ഷതയിൽ ശ്രീ. ടി.എം. ജേക്കബ്‌ ഉദ്ഘാടനംചെയ്തു. 23-09-1988 ന്‌ രാജു മാസ്റ്റർ ഹെഡ്‌ മാസ്റ്ററായി ചാർജ്ജ്‌ എടുത്തു.

സ്കൂളിന്റെ ആദ്യത്തെ പേർ മുണ്ടരി ഗവ: വൊക്കേഷണൽ ഹയർ സെക്കറിഹൈസ്കൂൾ എന്നായിരുന്നു. മുണ്ടേരി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഉണ്ടായിരുന്നതുകൊ്‌ണ്ട് സ്കൂളിന്‌ പാസ്താകുന്ന ഫണ്ടുകൾ മലപ്പുറം മുണ്ടേരിക്കും മറ്റും പോയതുകാരണം പേർ കൽപ്പറ്റ വൊക്കേഷണൽ ഹൈസ്‌കൂൾ എന്നാക്കി മാറ്റി.ആദ്യമായി അഗ്രികൾച്ചറും അതിനുശേഷം ഹയർസെക്കണ്ടറി കോഴ്സും തുടങ്ങി.

അതിനു ശേഷം സ്കൂൾ കെട്ടിടങ്ങൾ കൂടുതലായി വന്നു. 2020ൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തപ്പെട്ടു.