സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1953 ൽ, 1, 2 ക്ലാസ്സുകളിലേക്കായി പ്രവേശനം നേടിയ 87 കുട്ടികളുമായാണ് സൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ രജിസ്റ്ററിൽ ആദ്യ പേരുകാരനാകാനുള്ള ഭാഗ്യം സിദ്ധിച്ചത് ശ്രീ കുഞ്ചറക്കാട്ട് രാമൻ നമ്പൂതിരിക്കായിരുന്നു. ആദ്യ പ്രഥമാധ്യാപകൻ കൊച്ചു സാർ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണൻ അവർകളുമായിരുന്നു.പൊതു ജനപങ്കാളിത്തത്തോടു കുടി നിർമ്മാണം പൂർത്തീകരിക്കപ്പെട്ട സ്കൂൾ പൊതുജനാഭിപ്രായം മാനിച്ച് സ്കൂളിന്റെ പരിപൂർണാധികാരം സർക്കാരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.ഏറെ കാലങ്ങൾക്കുശേഷം ജനപ്രതിനിധികളുടെയും പി.ടി.എ യുടെയും പ രിശ്രമഫലമായി 1980 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും പ്രദേശവാസികൾക്ക് അഭിമാനമായി നിലകൊള്ളുകയും ചെയ്യുന്നു.