ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/എനിക്കുമുണ്ടൊരു സംശയം

എനിക്കുമുണ്ടൊരു സംശയം

ചുറ്റുപാടൊക്കെ മൗനം, മൂകത
എന്താണാവോ? എന്തുകൊണ്ടാവോ?
അമ്മയോടു ചോദിപ്പൂ...
അച്ഛനോടു ചോദിപ്പൂ...
അമ്മ പറഞ്ഞു കൊറോണ വൈറസ്
അച്ഛൻ പറഞ്ഞു കോവിഡ്-19
ചോദ്യശരങ്ങൾ ഉയർന്നുകൊണ്ടിരുന്നു
എങ്ങനാണമ്മേ നേരിടുന്നേ
പരിഹാരമാർഗ്ഗങ്ങൾ എന്താണച്ഛോ
അച്ഛനും അമ്മയും ഒത്തു പറഞ്ഞു
കൈയ്യും കഴുകി മാസ്ക്കും ധരിച്ച്
നാം തന്നെ നമ്മെ സൂക്ഷിക്കു മോളേ...

റുഷ്ദ.എ
1 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത