പാറി പാറി പാറി
ഈച്ച വന്നിടും
മൂളി മൂളി മൂളി
കൊതുക് വന്നിടും
ശുചുത്വമില്ലാതെയായാൽ
ഈച്ച കൊതുക് കൂടിടും
രോഗമേറെ നൽകിടും
ഈച്ചയാപത്താണെടോ
കൊതുക് ആപത്താണെടോ
അഴുക്കുനീറ്റിലെവിടെയും
ശുദ്ധജലത്തിൽ പോലുമേ
കൊതുകു മുട്ടയിട്ടിടും
കൊതുകു പെരുത്തുകേറിടും
നമ്മെ വന്നു കുത്തിടും
ചോരയൂറ്റി വീർത്തിടും
പകർച്ചരോഗം തന്നീടും
കരുതി നിൽക്കൂ കൂട്ടരേ