ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ.. പരിസ്ഥിതിയുടെ സംരക്ഷണം കൂടുതൽ ആവശ്യമായ കാലഘട്ടത്തിൽ ആണ് നാം ഇന്ന് വസിക്കുന്നത്.. .നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് മനുഷ്യരെയെല്ലാം കൊന്നൊടുക്കാൻ കഴിയുന്ന മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധം കുറഞ്ഞുവരുന്നതുകൊണ്ടാണ് പരിസ്ഥിതി മലിനമാകുന്നത്. പ്രകൃതി നമുക്ക് കനിഞ്ഞു തന്ന ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ജീവന്റെ നിലനിൽപ്പിന് ആധാരം ജലാശയങ്ങൾ,വൃക്ഷങ്ങൾ എന്നിവയൊക്കെയാണ്. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതിനു പകരം പുതിയ തൈ നട്ട് വളർത്തി സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. പരിസ്ഥിതി ശുചിത്വത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |