ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പാപത്തിന്റെ ശിക്ഷ

പാപത്തിന്റെ ശിക്ഷ

ദൈവം ആദ്യം പ്രപഞ്ചത്തെ സൃഷ്ടിച്ചു ശേഷം ദൈവം ഭൂമിയെ സൃഷ്ടിച്ചു. ഓരോ സൗരയൂഥത്തിനെയും നോക്കാൻ ദൈവം ഓരോ ആൾക്കാരെ ഏൽപ്പിച്ചു. നമ്മുടെ സൗരയൂഥത്തെ നോക്കാൻ ദൈവം സൂര്യനെ ഏൽപ്പിച്ചു. ഒരു ദിവസം സൂര്യൻ നോക്കിയപ്പോൾ ഗ്രഹങ്ങൾ തമ്മിൽ അടിയിടുന്നു. സൂര്യൻ പിന്നെ ഒട്ടും വൈകിയില്ല. ഉടനെ തന്നെ ദൈവത്തെ അറിയിച്ചു. ദൈവം അവരെ ശിക്ഷിച്ചു. അടിയിടാതിരുന്ന ഭൂമിയെ ദൈവം എങ്ങനെ അനുഗ്രഹിച്ചു "ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ പൊട്ടി മുള യ്ക്കട്ടെ ". എന്നിട്ട് ദൈവം സൂര്യനോടായി പറഞ്ഞു 'ഇനി എന്ത്‌ പ്രശ്നം വന്നാലും നീ എന്റെ അടുത്ത് വന്നു പറയണ്ട, നീ തന്നെ അത് പരിഹരിച്ചാൽ മതി. 'സൂര്യൻ ആ ദൗത്യം ഏറ്റെടുത്തു. കാലം കഴിഞ്ഞു. ഒരു ദിവസം സൂര്യൻ ഒരു പറ്റം മൃഗങ്ങളുടെ കരച്ചിൽ കേട്ടു നോക്കി, അത് ഭൂമിയിൽ നിന്ന് ആണ്. സൂര്യൻ ഭൂമിയിലേക്ക് നോക്കി. അതാ മനുഷ്യൻ എന്ന ജീവി മറ്റു മൃഗങ്ങളെ കൊന്നൊടുക്കുന്നു, മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, കൂറ്റൻ മാളിക കൾ കെട്ടി പൊക്കുന്നു. സൂര്യന് ദേഷ്യമായി. സൂര്യൻ തന്റെ ചൂട് കൂട്ടി. അതോടെ ഭൂമിയിൽ ജലക്ഷാമം ഉണ്ടായി. വെള്ളം കിട്ടാതെയും സൂര്യാഘാതം മൂലവും നിരവധി മനുഷ്യർ മരിച്ചു. അതിനു ശേഷം സൂര്യൻ മേഘങ്ങളെ അയച്ചു, മഴ പെയ്യിച്ചു, വെള്ളപ്പൊക്കം ഉണ്ടായി നിരവധി മനുഷ്യർ മരിച്ചു. അവസാനം കുറച്ച് മനുഷ്യർക്ക് അവരുടെ തെറ്റ് ബോധ്യമായി. അവർ പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങി. അപ്പോൾ സൂര്യന്റെ ദേഷ്യം കുറഞ്ഞു. പക്ഷേ മനുഷ്യർ വീണ്ടും ദുഷ് പ്രവൃത്തി കൾ ചെയ്തു വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. അപ്പോൾ സൂര്യൻ ഓർത്തു പ്രകൃതി ദുരന്തങ്ങൾ കൊണ്ടു പഠിക്കാത്ത മനുഷ്യന് കടുത്ത ശിക്ഷ തന്നെ കൊടുക്കണം എന്ന് പറഞ്ഞു കൊണ്ട് തന്റെ പ്രഭാ വലയമായ കോറോണയിൽ നിന്നും ഒരു കഷണം എടുത്ത് ഭൂമിയിലേക്ക് എറിഞ്ഞു. അത് നേരെ ചെന്നു പതിച്ചത് ചൈനയിലെ വുഹാനിൽ ആയിരുന്നു. അതെ കൂട്ടരേ പ്രകൃതിയെ ചൂഷണം ചെയ്ത നമ്മൾക്കു പ്രകൃതി തന്ന ശിക്ഷ ആണ് കൊറോണ. ഡിസംബർ 31ന് വുഹാനിൽ നിന്ന് പടർന്ന ഇതു ഇന്നിതാ കേരളം വരെ എത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബങ്ങൾ പട്ടിണിയായി. വന്നത് വന്നു, ഇനി നമുക്ക് ഒന്നിച്ചു നേരിടാം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാം. പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാം. ചെയ്താൽ പ്രകൃതിയുടെ കൈയിൽ ഇനിയും മനുഷ്യനെ കൊല്ലാൻ നിരവധി വജ്രായുധങ്ങൾ ഉണ്ടെന്ന് ഓർക്കുക.

സരിഗ സതീഷ്
5 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ