ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണ ഞാൻ മനസിലാക്കിയത്

കൊറോണ ഞാൻ മനസിലാക്കിയത്

1. ജനസമ്പർക്കം ഒഴിവാക്കുക 2. വീടിന് പുറത്ത് അനാവശ്യമായി ഇറങ്ങാതിരിക്കുക 3. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക 4. പരിസരം വൃത്തിയായി സൂക്ഷിക്കുക 5. വ്യക്തി ശുചിത്വം പാലിക്കുക 6. കൈകൾ എപ്പോഴും വൃത്തിയായി കഴുകുക 7. പുറത്തിറങ്ങുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക 8. സമൂഹ വ്യാപനം തടയാൻ ഓരോ വ്യക്തിയും ശ്രദ്ധിക്കണം, സഹകരിക്കണം 9. പുറത്ത് പോയി വരുമ്പോൾ 20 സെക്കന്റ് കൈകൾ സോപ്പോ ഹാൻഡ് വാ ഷോ ഉപയോഗിച്ച് കഴുകുക 10. മാംസാഹാരം പരമാവധി ഒഴിവാക്കി സസ്യാഹാരം ശീലമാക്കുക.

കൊറോണ: മനുഷ്യരാശിയോട് എനിക്ക് പറയാനുള്ളത്ജനങ്ങൾ നേരിടുന്ന എക്കാലത്തെയും ഈ ഭീകരാവസ്ഥയെ ഒറ്റക്കെട്ടായി നേരിടുക. ഈ സമയം നമ്മൾ നമ്മളെ അറിയുക, ഒപ്പം മറ്റുള്ളവരെയും. സഹകരണ മനോഭാവം പുലർത്തുക. ഇല്ലാത്തവരെ ഉളളവർ സഹായിക്കുക .നാളെ ഇതേ അവസ്ഥ ഞാനും അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഓർക്കുക. പരിസരം വൃത്തിയാക്കുക.ഭൂമിയെ അതിന്റെ തികഞ്ഞ ശുദ്ധിയോടെ കാത്ത് സൂക്ഷിക്കുക. നാം ഒത്ത് നിന്നാൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. എന്തിനെയും ഒറ്റക്കെട്ടായി ജാതി-മത-വർണ്ണ ഭേദമില്ലാതെ നേരിടുന്ന നമുക്ക് ഈ വിപത്തിനെയും തുരത്താൻ കഴിയും.

സാന്ദ്ര ബിജു
4 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം