ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കുഞ്ചുവിന്റെ പ്രതിരോധം

കുഞ്ചുവിന്റെ പ്രതിരോധം

ഒരു ദിവസം രാവിലെ എഴുന്നറ്റപ്പോൾ മുതൽ കുഞ്ചു വിന് വയറുവേദനയും ചുമയും ആയിരുന്നു. 'അമ്മ വേഗം തന്നെ ഓട്ടോ വിളിച്ചു ആശുപത്രിയിൽ കൊണ്ടു പോയി.ടോക്കൺ എടുത്ത് ഡോക്ടർനെ കാണാൻ ഇരുന്നു.ഡോക്ടർ വിവരം തിരക്കിയപ്പോൾ അമ്മ കാര്യമെല്ലാം പറഞ്ഞു.ഡോക്ടർ കുഞ്ചുവിനെ പരിശോധിച്ചു.'ഇവൻ നന്നായി ആഹാരം കഴിക്കുന്നുണ്ടോ'ഡോക്ടർ ചോദിച്ചു.ഇല്ല 'അമ്മ പറഞ്ഞു.ഇവന് പ്രതിരോധ ശേഷി ഇല്ല അത് കൊണ്ടാണ് പെട്ടന്ന് അസുഖങ്ങൾ വരുന്നത് ഡോക്ടർ പറഞ്ഞു.'അതിനെന്തു ചെയ്യും ഡോക്ടർ 'അമ്മ ചോദിച്ചു.നല്ല പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കണം.പാലും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇപ്പോ ചൂട് മാറാൻ ഒരു നനഞ്ഞ തുണിവച്ചു ദേഹം തുടയ്ക്കു.മരുന്നൊക്കെ വാങ്ങി അവർ വീട്ടിൽ തിരിച്ചെത്തി.അവൻ എല്ലാ ആഹാരവും കഴിക്കാൻ തുടങ്ങി.അങ്ങനെ അവൻ നല്ല മിടുക്കനായി മാറി.

സാരംഗി സതീഷ്
3 B ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ