ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
നമ്മുടെ ലോകം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ആദ്യമായി ഈ മഹാമാരി ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ചൈനയിലെ ഈ ചെറിയ നഗരത്തിൽ നിന്ന് തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഈ വൈറസ് പ്രവേശിച്ച് കൊണ്ടിരിക്കയാണ്.ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം കാർന്നു കൊണ്ടിരിക്കയാണ്.ഈ വൈറസ് നമ്മളിലേക്ക് പകരുന്നത് രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാക്കുന്ന ചെറുതുള്ളികളിൽ നിന്നാണ്.ഇത് വരാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത് ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക. മാസ്ക് ഉപയോഗിക്കുക, പുറത്ത് പോയി വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ,മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക എന്നിവയാണ്. വൈറസിനെ ഭയപ്പെടാതെ ജാഗ്രതയോടെ നമുക്ക് നേരിടാം
|