ഇനിയും ജീവിക്കണം എനിക്കെൻ ബാല്യത്തിൽ
സന്തോഷവും നന്മയും നിറഞ്ഞ സുന്ദരമാം ആ കാലം
സൗഹൃദത്തിൻ അലകളിൽ വിതുമ്പും എൻ ബാല്യം
കുട്ടിക്കാലത്തെ ഓർമകളിൽ
മറക്കില്ല ഒരിക്കലും എൻ ഊഞ്ഞാലാട്ടം
ഓർമ്മകളിൽ തുളുമ്പി നിൽക്കുമെൻ പൊന്നോണ കാലത്തെ ഊഞ്ഞാലാട്ടം
ഓണക്കാലത്ത് ഗ്രാമത്തിലെ മാവുകളിലും പ്ലാ വുകളിലും തൂങ്ങിക്കിടന്നു ഊഞ്ഞാലുകൾ കാത്തിരിക്കും ഞങ്ങളെല്ലാം ഓണം ആവാൻ
കൂട്ടുകാരോടൊപ്പം ഒന്നിച്ചാ ഘോഷിക്കാൻ
ഇനിയും നന്മ നിറഞ്ഞ ഇത്തരം ഓർമ്മകൾ എന്നും എനിക്ക് ഉണ്ടാകണമേ