ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ചൊട്ടയിലെ ശീലം ചുടല വരെ

ചൊട്ടയിലെ ശീലം ചുടല വരെ

നമ്മുടെ ജീവിതചര്യയിലെ ഒഴിച്ചു കൂടാനാകാത്ത കാര്യമാണ് ശുചിത്വം. ശരീരവും മനസ്സും എല്ലാം ആരോഗ്യപ്രദമാക്കാൻ ശുചിത്വം കൈവരിക്കുക അത്യാവശ്യമാണ്. നമ്മുടെ ആദ്യത്തെ കർത്തവ്യം വൃത്തിയായിരിക്കുക എന്നതാണ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ വൃത്തിയായി ചെയ്യുക. അഴുക്ക് ദേഹത്ത് അടിഞ്ഞുകൂടാൻ അനുവദിച്ചാൽ രോഗാണുക്കൾ പെരുകി രോഗങ്ങൾക്ക് അടിമപ്പെടും. കേരളത്തിന്റെ ശുചിത്വ മിഷന്റെ ചിഹ്നം നമ്മുടെ പരിസരം വൃത്തിയാക്കുന്ന കാക്ക ആണ്.

പരിസര ശുചിത്വം, വ്യക്തി ശുചിത്വം, വിവര ശുചിത്വം എന്നിങ്ങനെ ശുചിത്വം പല തരത്തിലുണ്ട്. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചിത്വവും നാം ശ്രദ്ധിക്കേണ്ടതാണ്. ആഴ്ചയീൽ ഒരീക്കൽ ഡ്രൈ ഡേ ആചരിക്കുന്നതു വഴി പരിസരം വൃത്തിയാക്കി രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. നാം അത്യാവശ്യമായി പാലിക്കേണ്ട മറ്റൊരു ശുചിത്വം ആണ് വിവര ശുചിത്വം. ഈ കാലത്ത് ധാരാളം വ്യാജവാർത്തകൾ പരക്കുന്നുണ്ട്.ഇത് വൈറസിനേക്കാൾ വേഗത്തീൽ വ്യാപിക്കുന്നു.ഇതിൽ നിന്നൊക്കെ അകലം പാലിച്ചുകൊണ്ട് ശുചിത്വം ഉറപ്പാക്കി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം...

പ്രാർത്ഥന
8 F ഗവ. എച്ച്. എസ്. എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം