ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 10 ന് സ്കൂൾ അടക്കുകയും തുടർന്ന് ഓൺലൈൻ ക്ലാസ് ആരംഭിക്കുകയും ചെയ്‌തു .2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു .ഫോൺ ഇല്ലാത്ത 4 കുട്ടികൾക്ക് അധ്യാപകർ 4 ഫോൺ വാങ്ങി നൽകി .പഠനം നല്ലരീതിയിൽ നടത്തുകയും ചെയ്തു .നവംബർ 1 മുതൽ ഓഫ് ലൈൻ ക്ലാസ് ആരംഭിക്കുന്നതിന്റെ ഭാഗമായി smc യും അദ്ധ്യാപകരും ചേർന്ന് സ്കൂൾ ഭംഗിയാക്കി .പൂക്കളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചുകൊണ്ട് പ്രെവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി .കൊറോണയുടെ വ്യാപനത്തെ തുടർന്ന് കാണാതിരുന്ന കൂട്ടുകാരേയും അധ്യാപകരെയും കാണാൻ കൊതിയോടെ എത്തിയ കുട്ടികൾക്ക് വിഭവ സമൃദ്ധമായാ സദ്യ നൽകുകയുണ്ടായി .എല്ലാ പരിപാടികളും കോവിഡ് നിയമം പാലിച്ചുകൊണ്ട് തന്നെയായിരുന്നു നടത്തിയത്