ആരോഗ്യം നമ്മുടെ സമ്പത്തു
വ്യക്തി ശുചിത്വം ആവശ്യം
നിത്യം നമ്മുടെ ജീവിതത്തിൽ
നിത്യം രാവിലെ എഴുന്നേൽക്കേണം
രണ്ടു നേരം പല്ലു തേയ്ക്കണം
രണ്ടു നേരം കുളിച്ചീടേണം
നഖങ്ങൾ വൃത്തിയായി സൂക്ഷിച്ചിടേണം
പച്ചക്കറികളും പഴവർഗങ്ങളും
നിത്യം ഉൾപ്പെടുത്തേണം ഭക്ഷണത്തിൽ
ആഹാരത്തിനു മുൻപും ശേഷവും
കൈകൾ സോപ്പിട്ടു കഴുകേണം
കഴിച്ചിടേണം അത്താഴം നേരത്തെ
ഉറക്കം ആരോഗ്യത്തിനാവശ്യം
ശീലമാക്കിയിടേണം വ്യായാമം
നിത്യം നമ്മുടെ ദിനചര്യയിൽ
അകറ്റിനിറുത്തൂ രോഗാണുക്കളെ
തുരത്തിയോടിക്കൂ മഹാമാരികളെ
നമ്മുടെ ജീവിതസദസ്സിൽ നിന്നും
ആരോഗ്യവാന്മാരായി ജീവിക്കൂ