ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം

പരിസര ശുചിത്വം

നാം ജീവിക്കുന്ന ചുറ്റുപാട് ആകെ ഇന്ന് മലിനീകരണത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണ്. വെള്ളം, വായു,മണ്ണ്, ഭക്ഷണം തുടങ്ങിയവയിൽ എല്ലാം മലിനീകരണം വർദ്ധിച്ചിരിക്കുന്നു. ഇതിൻ്റെ ഉത്തരവാദിത്വം മനുഷ്യന് മാത്രമാണ്. നമ്മുടെ വീടിന് ചുറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ആണ് പ്രകൃതി മലിനീകരണത്തിന് മുഖ്യ കാരണം.ഇവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുകയും പലതരം രോഗങ്ങൾ നമ്മെ പിടികൂടുകയും ചെയ്യുന്നു. പരിസ്ഥിതി ശുചിത്വമില്ലായ്മ്മ രോഗ പ്രതിരോധത്തെ ബാധിക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും 'വിഷമില്ലാത്ത പച്ചക്കറികളും മായമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു. സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുവാൻ കഴിയു. അതിനായി ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം.

ജോസ്ന മാത്തുക്കുട്ടി
2 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം