കൈ കഴുകൂ

ആരോഗ്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന വാക്കാണ് ശുചിത്വം. ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തി ശുചിത്വം ആണ്. ഈ കൊറോണക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്നതും പാലിക്കേണ്ടതും വ്യക്തി ശുചിത്വം ആണ്.

ഏറ്റവും പ്രധാനമായി നമ്മൾ ശീലിക്കേണ്ടത് കൈ കഴുകൽ ആണ്. കൂടെക്കൂടെ നമ്മുടെ കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്. കൈകളുടെ അകവും പുറവും വിരലുകളുടെ ഇടയ്ക്കും അറ്റവും നന്നായി തിരുമ്മി കഴുകണം. പിന്നെ നമ്മൾ വെറുതെ കണ്ണുകൾ തിരുമ്മുന്നതും മൂക്കിലും വായിലും വിരൽ വക്കുന്നതും ഒഴിവാക്കണം.ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മുമ്പ് കൈകൾ സോപ്പിട്ടു കഴുകണം. വീട്ടിൽ നിന്ന് ആരെങ്കിലും വെളിയിൽ പോയിട്ടു വന്നാൽ അപ്പോൾ തന്നെ സോപ്പും വെള്ളവും കൊടുത്ത് കൈകൾ കഴുകിക്കുക. രോഗം വന്നാലുള്ള ബുദ്ധിമുട്ടിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയല്ലേ.

മഹിമ ബിനു
4 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം