ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കേശുവിന്റെ മാവുമരം
കേശുവിന്റെ മാവുമരം
ഒരിടത്ത് കേശു എന്നു പേരുള്ള ഒരാൾ താമസിച്ചിരുന്നു. കേശുവിന്റെ വീടിനു പുറകിൽ ഒരു മാവ് ഉണ്ടായിരുന്നു. അതിൽ ധാരാളം പക്ഷിമൃഗാദികൾ ജീവിച്ചിരുന്നു. കേശുവും കൂട്ടുകാരും കുട്ടിക്കാലത്ത് അതിന്റെ ചുവട്ടിലിരുന്നാണ് കളിച്ചിരുന്നത്. വിശക്കുമ്പോൾ മാങ്ങ പറിച്ചു കഴിക്കുമായിരുന്നു.കാലം മാറിയപ്പോൾ മാവ് മരം പ്രായം ചെന്നു. അതിനോടൊപ്പം കേശുവും വളർന്നു. ഒരു ദിവസം കേശു മാവ് മുറിച്ചുകളയാൻ തീരുമാനിച്ചു. അതിൽ ജീവിക്കുന്ന പക്ഷിമൃഗാദികൾ ഒരുമിച്ച് മരം മുറിക്കരുതെന്ന് കേശുവിനോട് അപേക്ഷിച്ചു. നമ്മുടെ ചെറുപ്പകാലത്ത് ഈ മാവിൻചുവട്ടിൽ ഇരുന്നല്ലേ ധാരാളം കളികൾ കളിച്ചത്? അതുകേട്ടപ്പോൾ കേശുവിന് തന്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവൻ പറഞ്ഞു. ഞാൻ ഈ മരം മുറിക്കില്ല. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. നിങ്ങൾക്ക് ഈ മരത്തിൽ സുഖമായി സന്തോഷത്തോടെ ജീവിക്കാം. ഇതുകേട്ടപ്പോൾ എല്ലാവരും കേശുവിന് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |