പൂക്കളുണ്ട് പുഴകളുണ്ട് പൂവിൻ മണമുണ്ട്
പായും പുഴയുടെ താളമുണ്ട്
കാവുണ്ട് കുളമുണ്ട് പാടും തത്തയുണ്ട്
ശാലീന സുന്ദരിയാണെന്റെ ഗ്രാമം
വൃത്തിയും വെടുപ്പുമുള്ളൊരെൻ ഗ്രാമം
ആയിരം കൈനീട്ടി നിൽക്കുന്ന ആലുണ്ട്
പച്ചപുതച്ചു നിവർന്നു കിടക്കുന്ന പച്ചയായ നെൽപ്പാടമുണ്ട്
പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെപ്പോലെ
ഓടിക്കളിക്കുന്ന ബാലകവൃന്ദങ്ങൾ
ഞാനുണ്ട് കൂട്ടുകാരുണ്ട് എന്നോർമ്മയിൽ
അടർന്നുപോയ ഓർമ്മയുടെ മധുരമുണ്ട്