കാത്തിരിപ്പ്
ഒന്നാലോചിച്ച് നോക്കൂ,ഒരു കാര്യംകാത്തിരുന്നുകാത്തിരുന്ന് നിറവേറ്റുമ്പോൾ നമ്മുടെ മുഖത്ത് എന്ത് സന്തോഷമായിരിക്കും.നമ്മൾ ഏറെ കാത്തിരുന്ന് നിറവേറ്റുന്നതാണത്.എന്റെ ചിന്തകൾ പലവഴിയേയാണ് പോകുന്നത്.ഒരു ദിവസം വീടിന്റെ ചവിട്ടുപടിക്കരികിലായി ഇരിക്കുമ്പോഴാണ് സ്കൂളിൽ നിന്ന് കൊണ്ടുവന്ന ആര്യവേപ്പിൻതൈ വാടിക്കരിഞ്ഞിരിക്കുന്നതുകണ്ടത്.ഞാനെല്ലാദിവസവുമതിന് വെള്ളമൊഴിച്ചു.ഞാനതിന്റെ വളർച്ച കാണുവാന കാത്തിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന്റെ ക്ഷീണമൊക്കെമാറി പുതിയ ഇതളുകൾ മുളക്കുവാൻ തുടങ്ങി.ആ ആര്യവേപ്പ് വളർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|