കൊറോണയെന്ന മാരിയെ
കരുതലോടെ നേരിടാം
കുടുംബമായി നിന്നിടാം
കരുതലോടെ നിന്നിടാം
വീടുതന്നെ വിദ്യാലയം
വീടുതന്നെ കളിക്കളം
കൂട്ടുകാരെ ഓർത്തിടാം
ഓർമയിൽ നിറച്ചിടാം
ഈ കറുത്ത രാവുകൾ
മാറി നല്ല പകലുകൾ
ഇന്നു നമ്മൾ സഹിച്ചിടും
നാളെ നമ്മൾ ഉയർന്നിട്ടും
ദൂരെയല്ല കൂട്ടരെ
നല്ല നല്ല നാളെകൾ