ചൈനയിൽ നിന്നും ഉത്ഭവമായി -
കൊറോണ എന്ന മഹാമാരി
എണ്ണമില്ലാത്ത ജീവനെ ഒടുക്കി ലോകമെമ്പാടും പറന്നുനടക്കുന്നു
പിടിച്ചു കെട്ടുവാൻ ഔഷധങ്ങളെന്നും
ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല
പരീക്ഷണങ്ങൾ പലതും മാറി മാറി
പരീക്ഷിച്ചു നോക്കുന്നു ശാസ്ത്രലോകം
ഇതിനെ നേരിടുവാൻ ഡോക്ടർമാരും
നേഴ്സുമാരും വിശ്രമമില്ലാത്ത ജോലി ചെയ്യുന്നു
ലോക ഡൗൺ എന്ന നിയമം വന്നിട്ടു
അതിനെ മറികടക്കുന്ന ജനത്തിനെ
നേരെയാക്കുവാൻ പുറപ്പെടുന്ന
നിയമപാലകർക്കും സർക്കാരിനും നന്ദി പറയാം
ഹേ മാനവ ഈ മഹാമാരിയിൽ നിന്നും
രക്ഷനേടുവാൻ വ്യക്തിശുചിത്വം പാലിച്ചും
കൈകൾ സോപ്പുപയോഗിച്ചു കഴുകിയും
മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും
ആൾക്കൂട്ടത്തിൽ നിന്നും ഒഴിവായും
സ്വയം ബന്ധനത്തിലാക്കുക നമ്മൾ