ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/അത്യാഗ്രഹം
അത്യാഗ്രഹം
മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. എത്ര സമ്പാദിച്ചാലും മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാനം ഉണ്ടാകില്ല. പത്തു കിട്ടിയാൽ നൂറിനു മോഹം. നൂറു കിട്ടിയാൽ ആയിരത്തിനുമോഹം. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും ആവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിയിട്ടുണ്ട്. പക്ഷേ അത്യാഗ്രഹം കാരണം ചിലർ മറ്റുള്ളവർക്ക് കിട്ടേണ്ടതു കൂടി സ്വന്തമാക്കുന്നു. എന്നാൽ ഈ ലോകത്തുള്ളതെല്ലാം ഇനിയും അധികം വേണമെന്ന് ചിന്തിക്കുന്നത് അധർമ്മമാണ്. നമ്മുടെ പക്കൽ ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങൾ അതിരുവിടാത്തവണ്ണം അവയെ നിയന്ത്രിക്കാൻ നമ്മൾ പഠിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |