ഗവ. എൽ. പി. എസ് നെടുമൺകാവ് ഈസ്റ്റ്‌

1940കളിൽ കൊടുമണ്ണിനും കൂടലിനുമിടയിൽ മിക്കവാറും വനപ്രദേശമായിരുന്ന നെടുമൺകാവ് വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു .ഇവിടെ ഒരു സ്കൂൾ അത്യാവശ്യമായിരുന്നു .അതിനുള്ള ശ്രമങ്ങളും തുടങ്ങി .1946ൽ നെടുമൺകാവിൽ ഒരു പ്രൈമറി വിദ്യാലയം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചു .എന്നാൽ 50 സെന്റ് ഭൂമി നല്കാൻ ആരും തയ്യാറായില്ല .നെടുമൺകാവിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറുള്ള കോച്ചുകൾ ജംക്ഷനിൽ ഓവിൽ കുടുംബക്കാർ 50 സെന്റ്‌ ഭൂമി സൗജന്യമായി നല്കാൻ തയ്യാറായി .അങ്ങനെ നെടുമൺകാവ് പ്രദേശമല്ലാത്ത സ്ഥലത്തു ഗവ .എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ്സ്ഥാപിതമായി.