എൻെറ പേര് കൊറോണ. വൻ നഗരങ്ങൾ കടന്ന് നിങ്ങളുടെ കൊച്ച് കേരളത്തിൽ എത്തി. പക്ഷേ എല്ലാവരും എന്നെ ഭയത്തോടെയാണ് കാണുന്നത്. നിങ്ങൾ എന്നെ ഭയക്കേണ്ട, കരുതലാണ് വേണ്ടത്. വീടുകളിൽ തന്നെ നിങ്ങൾ ഇരുന്നോളൂ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ മറക്കരുത്.ഇങ്ങനെയെല്ലാം ചെയ്താൽ ഞാൻ നിങ്ങളുടെ അരികിലേക്ക് വരുകയില്ല.പ്രതിരോധമാണ് പ്രതിവിധി.