പനിനീർപൂവ്
മുറ്റത്തു ഞാൻ നട്ട പനിനീർ ചെടി
നല്ല തഴപ്പുള്ള പനിനീർ ചെടി
വെള്ളമൊഴിച്ചു ഞാൻ വളവുമിട്ടു
അവളോ വളർന്നങ്ങു പൂവണിഞ്ഞു.
എന്തു സുഗന്ധമീ മുറ്റത്തെങ്ങും
എന്തൊരു നല്ല നിറപ്പകിട്ട്
പാട്ടുകൾ പാടി വിരുന്നിനെത്തി
ശലഭവും തുമ്പിയും വണ്ടത്താനും
പനിനീർച്ചെടിയുടെ ചുറ്റിലായി
പാറിപ്പറന്നവരുല്ലസിച്ചു
എൻ്റെ മനസിലും പൂ വിരിഞ്ഞു
ആയിരം പനിനീർ പൂ നിറഞ്ഞു