ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/ഭൂമി(കവിത)

ഭൂമി

പച്ച പുടവയുടുത്തൊരു ഭൂമിയെ,

വെള്ളിയരഞ്ഞാണം ചുറ്റി യ ഭൂമിയെ,

മർത്യാ നീ എന്നും നശിപ്പിച്ചീടെലെ.

പ്രളയവും വന്നു, വൈറസും വന്നു എന്നിട്ടുമെന്തേ പഠിച്ചിടാത്തൂ.

വെള്ളവും, വിഭവവും ധാരാളമുണ്ട്,

ആവോളം ജീവിക്കാൻ മറ്റെന്തു വേണം.

കൈ മെയ് മറന്നിറങ്ങാമീ ഭൂമിയിൽ,

നാളേക്ക് നല്ലൊരു ജീവൽതുടിപ്പിനായ്.

ആമോദത്തോടെ വസിച്ചിടാമീഭൂമിയിൽ

വരവേൽക്കാനായ് പൊൻപുലരികളെ.
 

ഉത്തരാ സുനീഷ്
3 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത