പൂർണേന്ദു വിതറും നിലാ-
വിലീ രജനിയിൽ
ശ്വേതപുഷ്പങ്ങൾ വിടരും .....
നവശ്വേതപുഷ്പങ്ങൾ വിടരും .....
സൗഗന്ധമേകുന്നൊരെൻ-
പ്രിയ കാമിനി....
എന്റെ തേന്മാവിൻ ചില്ലയിൽ വാഴും ....
എന്നും മാരുതനിദ്രയിൽ വീഴും ....
അൽപായുസുള്ളൊരീ-
കാമിനിയെങ്ങനെ ....
ശ്വേതപുഷ്പങ്ങളിൽ ധന്യയായി ....?
നവശ്വേതപുഷ്പങ്ങളിൽ ധനികയായീ ....?
മേടമാസക്കുളിരേറ്റുനീ പുഷ്പമേ ....
മാഞ്ചില്ലതോറും വളരൂനീ പുഷ്പമേ ....
ആരുനിനക്കിത്ര സൗന്ദര്യം തന്നൂ ....?
പൊന്നിൻ വിലയുള്ള സൗഗന്ധിയേ ....?
ഗ്രാമീണപുടവയും കാച്ചിയ എണ്ണയും
എന്നോ എനിക്കൊരു ഹരമുള്ളതായീ ....!
കനകമയമുള്ളോരീ വാർമുടിയിലെപ്പോഴും
നിന്റെ സാന്നിധ്യശ്രീ ഞാനറിഞ്ഞു ....