ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധ ശേഷിയും

പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധ ശേഷിയും

രമ ഒരു വീട്ടമ്മയാണ്. അവർ എല്ലാ ദിവസവും പരിസരവും വീടും വൃത്തിയാക്കുന്നത് കണ്ട് ഒരു ദിവസം കുളികഴിഞ്ഞ് വന്ന മകൻ വിനു ചോദിച്ചു.
അമ്മ എന്തിനാണ് എല്ലാ ദിവസവും ഇവിടെയെല്ലാം വൃത്തി ആക്കുന്നത്?
ഇത് കേട്ടു വന്ന മുത്തശ്ശി പറഞ്ഞു മോനെ ചില പകരുന്ന രോഗങ്ങൾ തടയാൻ വേണ്ടിയാണ് അമ്മ എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കുന്നത്.
മോൻ കളി കഴിഞ്ഞ് വന്നതല്ലേ വിശക്കുന്നുണ്ടാകും. മോൻ ആദ്യം ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി, അകത്തേക്ക് ചെന്നപ്പോൾ തന്റെ ഇഷട്ടപ്രിയമായ ലഡ്ഡു തുറന്നു വെച്ച പാത്രത്തിൽ ഇരിക്കുന്നു, മാത്രവുമല്ല അതിന്റെ മുകളിൽ ഈച്ച പരകുന്നുമുണ്ട്. അവൻ അതൊന്നും കാര്യമാക്കാതെ ചെന്ന് കഴിക്കാൻ തുടങ്ങി.
ഇത് കണ്ട അമ്മ അവനെ തടഞ്ഞു, മോനെ തുറന്നല്ലായിരുന്നോ ഇത് ഇരിക്കുന്നത്, ഈച്ച പറക്കുന്നത് കണ്ടില്ലേ. ഇങ്ങനെ തുറന്നു വെച്ചത് കഴിച്ചാൽ അസുഖങ്ങൾ വരും. അമ്മ വേറേ ഉണ്ടക്കിത്തരാം.
എനിക്ക് മനസ്സിലായി അമ്മെ. എനിക്ക് അമ്മ ചോറ് താ.
ശെരി അമ്മ തരാം കേട്ടോ.
മുത്തശ്ശി വിനുവിനെ വിളിച്ച് നഖം വെട്ടാൻ പറഞ്ഞു.അവൻ നഖം വെട്ടി സ്വയം ശുചിത്വമുള്ളവൻ ആയി. അമ്മ ചെടി ചട്ടിയിലെ വെള്ളം മറിച്ച്കളയുമ്പോൾ വിനുവിനോട് പറഞ്ഞു കൊടുത്തു. ഇങ്ങനെ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ മുട്ടയിട്ട് പെരുകാനിടയാകും. ഇത് കേ്ടപാടെ അമ്മയുടെ കൂടെ വെള്ളം മറിക്കനും കുഴി മൂടാനും സഹായിച്ചു.
കൂട്ടുകാരെ രോഗം വന്ന് ചികിത്സിക്കുന്നതിൽ അല്ല കാര്യം രോഗം വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ ആണ് എടുക്കേണ്ടത്. <br.ഇനി മുതൽ പരിസരവും വീടും വൃത്തിയാക്കുക.

ശിവദാ വിഎസ്
3 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ