പടരുന്നു കാട്ടു തീ പോൽ രോഗങ്ങൾ
സമയമില്ല മനുഷ്യർക്ക് തിരിഞ്ഞ് നോക്കാൻ
ചിരിച്ചു കാട്ടും രോഗങ്ങൾ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ
വിപണിയിൽ ശുചിത്വമായി വന്നപ്പോൾ
ഒന്നു നിന്നെ
തൊട്ടു വെള്ളത്തിൽ ഉരസുമ്പോൾ
പതയായി ഉയർന്നു നീയെൻ മുന്നിൽ
ഇന്നീ തിരക്കിനിടയിൽ
അന്നത്തിനു മുന്നിലിരുന്ന
എൻ കരങ്ങൾ മറന്നു നിന്നെ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ