ഗവ.എച്ച് .എസ്.എസ്.പാലയാട്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങി കോവിഡ് 19
ലോകത്തെ വിഴുങ്ങി കോവിഡ് 19
നമ്മുടെ അയൽരാജ്യമായ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഉടലെടുത്ത കോവിഡ് 19 എന്ന രോഗം ഇന്ന് ലോക രാഷ്ട്രങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുന്നു .സാർസ് കോഡ് 2എന്ന വിഭാഗത്തിൽ പെട്ട കൊറോണാ വൈറസ് ആണ് ഈ രോഗത്തിന് കാരണം .ചൈനയിൽ ധാരാളം പേരുടെ മരണത്തിനിടയാക്കിയ കോവിഡ് 19എന്ന രോഗം ഇന്ന് ഏകദേശം 198 ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു .ചൈനക്ക് പുറമേ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിലും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വളരെ വലിയ തോതിൽ ആണ് .വികസിതരാജ്യങ്ങൾക്ക് പോലും കൊറോണാ വൈറസിനെ മുൻപിൽ കീഴടങ്ങേണ്ടിവന്നു എന്നുപറയാം കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ കണക്ക് ഒരു ലക്ഷം കഴിഞ്ഞിരിക്കുന്നു ലോകത്തിലെ തന്നെ എല്ലാ തിരക്കേറിയ നഗരങ്ങളൊക്കെ തന്നെയും ഇന്ന് കോവിഡ് വ്യാപനത്തിന്റെ രീതിയിൽ നിശ്ചലം ആയിരിക്കുകയാണ്. രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത് .സമ്പർക്കത്തിലൂടെയും ഇത് പകരാം വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക ,കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക,ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |