ശുചിത്വം

മനുഷ്യർ‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളാണ് പ്രകൃതി ദുരന്തങ്ങളും മഹാമാരകളും ഈ ദുരന്തങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ നാം വിചാരിച്ചാൽ മതി. എന്തെന്നാൽ ഈ ദുരന്തങ്ങൾക്കൊക്കെ പ്രധാന കാരണം ഒരു പരിധി വരെ നാം തന്നെയാണ്.മരങ്ങൾ മുറിച്ചും , കുന്നുകൾ ഇടിച്ചും,വയലുകൾ മണ്ണിട്ട് നികത്തിയും,ഭൂമിയുടെ സന്തുലിതാവസ്തയെത്തന്നെ നാം ഇല്ലാതാക്കുന്നു. കൂടാതെ പുഴകളിലും,ജലാശയങ്ങളിലും മറ്റും പ്ലാസറ്റിക്ക് മാലിന്യങ്ങളും,അറവു മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് ജലമലിനീകരണ സൃഷ്ടിക്കുന്നതോടൊപ്പം കുടിവെള്ള സ്രോതസ്സ് കുടി ഇല്ലാതാക്കുന്നു.ഇത്തരത്തിൽ നാം ഭൂമിയോട് ചെയ്ത കൃൂരതകളുടെ ഫലം നാം പലപ്പോഴായി അനുഭവിച്ച് കഴിഞ്ഞു.പേമാരിയായും, വെള്ളപ്പൊക്കമായും,കൊടുംകാറ്റായും,വരൾച്ചയായും,മഹാമാരികളായും നമ്മെ പിൻതുടർ‍ന്ന് കൊണ്ടിരക്കും.
കഴിഞ്ഞ രണ്ട് വ൪ഷങ്ങളലായ് നാം അനുഭവിച്ച പ്രളയം പൃകൃതി നമ്മുക്ക് തന്ന മുന്നറിയിപ്പുകളാണ്.നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ ഇനിയെങ്കിലും അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ് അതുപോലെത്തന്നെ വിവിധകാലങ്ങളിൽ പട൪ന്നുപിടിക്കുന്ന ഡെങ്കിപ്പനി, ചിക്കൻ-ഗുനിയ തുടങ്ങിയ പക൪ച്ചവ്യാതികൾ. അതുപോലെ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ്-19 ഈ മഹാമാരിയുടെ പക൪ച്ച കാരണം ലോകരാഷ്ട്രങ്ങൾ നിസ്സഹായരായിനിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഏകദേശം 20ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ്-19 ബാധിക്കുകയും ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു വീഴുന്ന കാഴ്ചയും വേദനയോടെ മാത്രമേ നമുക്ക് കാണാൻ സാധിക്കുന്നുള്ളു.ഈ വൈറസ് വ്യാപനം നമ്മെ മറ്റൊരുകാര്യം നമ്മെ ഒാ൪മ്മപ്പെടുത്തുന്നു. വ്യക്തി ശുചിത്വം,ശുചിത്വത്തിലൂടെയും സാമൂഹിക അകൽചയിലൂടെയും മാത്രമെ ഈ മഹാമാരിയെ നമുക്ക് തടയാൻ സാധിക്കുകയുള്ളു കേന്ദ്കേരളസ൪ക്കാറുകൾ തരുന്ന നി൪ദേശങ്ങൾ പാലിക്കുകയും , വീടുകളിൽ നിന്ന് പുറത്ത് പോകുമ്പോൾ മാസ്കോ ,ടൗവ്വലുകളോ ഉപയോഗിച്ച് മൂക്കും ,വായും പൊത്തുകയും പുറത്ത്പോയിവന്നാൽ സോപ്പോ ,സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുകയും ചെയ്ത് ഒരു പരിധിവരെ ഈ മഹാമാരിയെ ചെറക്കാം ഇതൊരു ഒാ൪മ്മപ്പെടുത്തലാണ് ദൈവം തന്ന വരദാനമാണ് പ്രകൃതി .ആ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം നമുക്ക് തന്നെയാണ്. അതുകൊണ്ട് ദൈവം തന്ന ഈ വരദാനത്തെ സംരക്ഷിച്ചു കൊണ്ട് മഹാമാരിയോ പ്രകൃതി ദുരന്തങ്ങളോ ഇല്ലാത്ത ഒരു നല്ല നാളേക്കായി നമ്മുക്ക് പ്രയത്നിക്കാം.

അനാമിക .കെ .കെ
4 B ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം