ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ കാത്തിരിക്കാം നല്ലൊരു നാളെക്കായ്
കാത്തിരിക്കാം നല്ലൊരു നാളെക്കായ്
ലോകമെങ്ങും ഇന്ന് ഒരു മഹാമാരിയുടെ കീഴിൽ അകപ്പെട്ടിരിക്കുകയാണ് . കൊവിഡ് - 19 എന്ന വൈറസിന്റെ കീഴിൽ നമ്മളെല്ലാം അകപ്പെട്ടിരിക്കുന്നു. ഇതിൽ നിന്നും കരകയറാൻ നാം പാലിക്കേണ്ടത് ശുചിത്വമാണ്. ഇതു നേരിടാൻ വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും അത്യാവശ്യമാണ്. വ്യക്തി ശുചിത്വം ഇന്നത്തെ ജനതയ്ക്ക് കുറവാണ്. നാം ഒരു തീരുമാനം എടുക്കുമ്പോൾ അതു നമ്മുടെ പ്രിയപ്പെട്ടവരെയും, ബന്ധുക്കളെയും എങ്ങനെ ബാധിക്കും എന്നു കുടി നാം ചിന്തിക്കേണ്ടതാണ്. നമ്മൾക്ക് ഇതു നേരിടാനുള്ള ശക്തിയുണ്ട്. ഒരാളുടെ അശ്രദ്ധ മൂലം നമുക്ക് നഷ്ടമാവുക പ്രിയപ്പെട്ടവരുടെ ജീവൻ കൂടിയായിരിക്കും. വ്യക്തി ശുചിത്വം ഓരോ വ്യക്തിയുടേയും കടമയാണ് അത് നമ്മൾ ഒരോരിത്തരും പരിപാലിക്കണം. സമൂഹ ശുചിത്വം എന്നത് നമ്മൾ സമൂഹത്തിൽ നിന്ന് മാറി നിൽക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. ഒരാളുമായി നാം സംസാരത്തിൽ ഏർപ്പെടുമ്പോൾ അയാളും നമ്മളും തമ്മിൽ ഒരു സുരക്ഷിത അകലം പാലിക്കണം. അതു എന്തു കൊണ്ടും നല്ലതാണ്. നമ്മൾ എല്ലാവരും ഏറെ കടപ്പെട്ടിരിക്കേണ്ടത് നമ്മൾക്ക് വേണ്ടി സ്വന്തം കുടുംബത്തിൽ പോലും പോവാൻ കഴിയാതെ രാപ്പകൽ നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ ആരോഗ്യപ്രവർത്തകരോടും, പോലിസുകാരോടും പിന്നെ ഇപ്പോൾ നാം എല്ലാം ദൈവത്തിന്റെ സ്വന്തം മാലാഖമാർ എന്നു അഭിസംബോധന ചെയ്യുന്ന നാഴ്സുമാരും ഡോക്ടർമാരുമാണ്. ഇവർ നമുക്ക് വേണ്ടി വീട്ടിൽപോലും പോവാതെ സ്വന്തം ജീവൻ പോലും വെടിഞ്ഞ് നമ്മളെ കാത്തു രക്ഷിക്കുന്നു. അവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം. നമ്മളിൽ പലരും ഇവർ പറയുന്നത് അനുസരിക്കുന്നില്ല. പുറത്ത് പോകരുത് എന്നു പറഞ്ഞിട്ടും അതു അവഗണിച്ചു പോവുന്നു . ഇങ്ങനെ പോവുന്നവരോട് ഒരു കാര്യം പറയാം അവർക്ക് ഒരു പണിയും ഇല്ലാഞ്ഞിട്ടല്ല നാം സുരക്ഷിതർ ആവണം എന്ന ആഗ്രഹത്തിലാണ് പറയുന്നത് . ഇവരുടെ വാക്കുകൾ കേട്ടു നിന്നാൽ നമ്മൾക്ക് ഈ മഹാമാരിയെ തുരത്തി ഓടിക്കാം. കാത്തിരിക്കാം നല്ലൊരു നാളെയ്ക്കായി. Give a big salute to our health department.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |