സഖീ..നിനക്കായി..
പുതിയ പുലരികൾ തേടി
അസ്തമയങ്ങൾ വന്നുകൊണ്ടിരിക്കും.
പ്രകൃതിയുടെ വികൃതിയിൽ പാതയോരങ്ങൾ വിജനമായിരിക്കാം.
കവിത പൂത്ത വാകമരച്ചില്ലകൾ
കടവാവലുകൾക്കായി കാത്തു നിൽക്കുന്നു
തെരുവിൽ മുദ്രാവാക്യം വിടരുന്നുമില്ല
വിപ്ലവങ്ങൾ പൂക്കുന്നുമില്ല.
ധീരതക്കായ് പുറത്തിറങ്ങാതെ
മാതൃകയായ് അകത്തിരിക്കാം..
അടുക്കുവാനായ് പ്രിയേ
നമുക്കകന്നിരിക്കാം.
മണ്ണിന്റെ മണമറിയാൻ..
നട്ടതിനെ തൊട്ടുനോക്കാൻ..
ഒരവസരം.
അമ്മൂമ്മയ്ക്കരികിലിരിക്കാം,
ബാല്യകാല സ്മരണകൾ പുതുക്കാം.
വഴിത്താരയിൽ നാം അകലുമ്പോഴും ഹൃദയവീഥികൾ നന്മയാൽ നിറയട്ടെ.
ചരിത്രത്താളുകളിൽ നമുക്കായ്
കയ്യൊപ്പു ചാർത്താനൊരിടം.
ദിനരാത്രങ്ങൾ കടന്നു പോയാലും സഖീ
അതിജീവനം..അതുറപ്പാണ്..
പുതിയ പുലരിക്കായ് നമുക്കകന്നിരിക്കാം.
ആശങ്ക വേണ്ട..
ഈ ദിനവും കടന്നു പോകും..