ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പ്രതീക്ഷ പൂക്കുന്ന നാളെകൾ

പ്രതീക്ഷ പൂക്കുന്ന നാളെകൾ.


നൻമകൾ പൂക്കുന്ന
 നാളെകൾക്കായ്
നമ്മളൊന്നായ് മാറിടേണം
കടന്നുപോയ വീഥികളെ
നേടാം പ്രതീക്ഷയോടെ

നേരിടേണം കരുത്തോടെ നാം
തോറ്റിടാതെ തിരികെ
വിളിച്ചുണർത്തേണം
തേഞ്ഞുപോയൊരു ഇന്നലെകളെ
നോവറിയാ കിനാവുകൾക്കായ്

ബാക്കിയാക്കാം നാളെകളെ
നൻമകൾ പൂക്കും നാളെകൾക്കായ്
നമ്മളൊന്നായ് മാറിടേണം
പോയ് മറഞ്ഞ പാതകളെ
വീണ്ടെടുക്കാം ഉൾക്കരുത്തോടെ

അങ്ങ് ദൂരെ വുഹാനിലും ഇങ്ങി വിടേയും
നല്ല കാലങ്ങളെ മാറ്റിമറിച്ചൊരു മഹാമാരി
പൊരുതുവാനെറെ തുണയുണ്ട്
നൻമയുടെ കരങ്ങൾ
വരുംകാലമത്രയും
അതിജീവനത്തിൻ്റെ
കഥ ചൊല്ലുവാൻ കഴിഞ്ഞിടേണം
നേരിടേണം കരുത്തോടെ നാം
തോറ്റിടാതെ തിരികെ
വിളിച്ചുണർത്തേണം
തേഞ്ഞുപോയൊരു ഇന്നലെകളെ നോവറിയാ കിനാവുകൾക്കായി
ബാക്കിയാക്കാം നാളെകളെ

ഈ രാവും മാഞ്ഞിടും ഈ നേരവു മകന്നിടും
പൊൻപുലരികിരണം തെളിഞ്ഞിടും.
പുതു ലോകത്തിൻ കരങ്ങളിൽ പുതുജീവൻ തെളിഞ്ഞിടും
പുതുമയുള്ളൊരു പുലരിയിൽ പ്രതീക്ഷ തൻ കിരണം തെളിഞ്ഞിടും

നൻമകൾ പൂക്കുന്ന നാളെകൾ വിടരുവാൻ
നമ്മളൊന്നിച്ചു കൈകൾ കോർത്തു
തേഞ്ഞുപോയൊരു ഇന്നലെകളെ തോറ്റിടാതെ തിരികെ
വിളിച്ചുണർത്തീടുവാൻ
നമ്മളൊന്നായ് കരങ്ങൾ കോർത്തു.

                                    

ചന്ദന.പി
10 C ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത