ഗവ.എച്ച് .എസ്.എസ്.കതിരൂര്‍/നാഷണൽ കേഡറ്റ് കോപ്സ്
1962 മുതൽ സ്കൂളിൽ എൻ സി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു ഓരോ വർഷവും ആൺകുട്ടികളുംപെൺ കുട്ടികളും ആയി 90 പേർ എൻസിസിയിൽ എൻട്രോൾ ചെയ്യപ്പെടുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടു പരേഡ് നടക്കുന്നുണ്ട് എല്ലാവർഷവും പത്തു ദിവസത്തെ ക്യാമ്പ് വിദ്യാലയത്തിന് പുറത്തുവച്ച് നടക്കുന്നുണ്ട് ഇതിൽ എല്ലാ എൻസിസി കുട്ടികളും പങ്കെടുക്കുന്നു പരിസ്ഥിതി ദിനത്തിൽ എൻസിസിയുടെ ആഭിമുഖ്യത്തിൽ ധർമ്മടം റിസോർട്ടിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ആന്റി ഡ്രഗ് ഡേയുടെ ഭാഗമായി തലശ്ശേരി നഗരത്തിൽ റാലി നടത്തി ഈ വർഷത്തെ തൽ സൈനിക ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിലെ ഋതുനന്ദ കെ ടി നാല് ക്യാമ്പുകൾ വിജയിച്ച് മുന്നോട്ടു പോയിട്ടുണ്ട് എൻസിസി ഡേ സെലിബ്രേഷൻ ഭാഗമായി എല്ലാവർഷവും ഓൾഡേജ് ഹോം വിസിറ്റ് ചെയ്യുകയും അവർക്കായി ഭക്ഷണവിതരണം നടത്തുകയും ചെയ്യുന്നു ബിഎസ്ഇ ക്യാമ്പിൽ വെച്ച് നടക്കുന്ന ഫയറിങ് പ്രാക്ടീസിൽ നമ്മുടെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട് എൻസിസിയിൽ അംഗമായിട്ടുള്ള നിരവധി വിദ്യാർത്ഥികൾ സേനയിൽ നിലവിൽ ജോലി ചെയ്തു വരുന്നു ഒൿടോബർ രണ്ടിനെ വിദ്യാലയത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്താറുണ്ട് വിദ്യാലയത്തിലെ മുന്നിലെ ട്രാഫിക് കുരുക്ക് തീർക്കുന്നതിൽ ദിവസവും രാവിലെ 8:45 മുതൽ 9 വരെ എൻസിസി കുട്ടികൾ മറ്റു കുട്ടികളെ സഹായിക്കുന്നു വിദ്യാലയത്തിൽ നടക്കുന്ന വിവിധ പരിപാടികളിലും സബ്ജില്ലാതല പരിപാടികളിലും എൻസിസി ഓഫീസിന്റെ നിർദ്ദേശപ്രകാരം വളണ്ടിയർ മാരായി കുട്ടികൾ പ്രവർത്തിക്കാറുണ്ട്