ശുചിത്വം

ശുചിത്വമെന്ന ചിന്തയെന്നും
കേരളക്കാർക്ക് ആകെ സ്വന്തമെങ്കിലും
മുള്ളു ബോംബു പോലെ വന്നു
ലോകമെന്നും ആടി നിൽക്കും
കൊറോണ എന്ന നമ്മളെയും
ചുറ്റിവരിഞ്ഞു നില്പ്പൂ
നമുക്കു മുന്നേയുള്ളവർ കൈകാൽ കഴുകി മാത്രം വീട്ടിനുള്ളിലേകി
നമ്മളോ അതു നോക്കി നിന്നു പുച്ഛഭാവത്തോടെ
ഇന്നിതാ സോപ്പുവെള്ളം കൊണ്ട് നമ്മൾ
വീടിനുള്ളിലും കൈകാൽ കഴുകി ഇരിപ്പൂ
ശുചിത്വമെന്ന ചിന്ത ഏറെയുള്ള നമ്മൾ
പേടിയോടെ പോര ശുചിത്വമെന്നത്
ഇനിയുമേറെ മുന്നിലെത്തണം
എന്നറിവു നേടി നമ്മൾ
കാലത്ത് മുറ്റമടിച്ച് വെള്ളം തളിച്ചോർ പഴമക്കാർ
നമ്മളോ നാലഞ്ച് നാൾ കൂടുമ്പോൾ മുറ്റമടിക്കുന്നു
എല്ലാം ഒരു പ്രഹസനമായി മാറിയപ്പോൾ
രോഗമോ പടി കടന്നു വന്നു മുന്നിൽ
പകച്ചു പോയ നമ്മൾ ഇനിയെങ്കിലും
വീടും ചുറ്റും വെടിപ്പാക്കണമെന്ന ചിന്തയും
വ്യക്തി ശുചിത്വത്തിനൊപ്പമെന്ന ചിന്തയും
കൂടെയേറ്റുക സോദരെ
ഇനിയൊരു വൈറസ് വന്നു നമ്മളെ
വിഴുങ്ങുവാൻ ഇടവരുത്താതെ നമ്മൾ
ഒരേ മനസ്സിൽ‍ ഒരേ വഴിയിൽ
ഒന്നായി മുന്നേറാം കൂട്ടുകാരെ
ഇനിയൊരിക്കലും നമ്മെ വിഴുങ്ങുവാൻ
ഒരു മാരിക്കും ഇടം കൊടുക്കാതിരിക്കുക നാം
ശുഭ പ്രതീക്ഷയോടെ ശുഭചിന്തയോടെ
ഒരു മെയ്യായിരിക്കാം നമ്മുക്ക്...


നിരഞ്ജന മദുസൂദനൻ
8 E ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത