വെറുതെ ഇരിക്കുന്നവർ
വെറുതെ ഇരിക്കുവാൻ വയ്യ!
ഇന്നെനിക്കിവിടംമടുത്തു പോയ് എൻ കളിപ്പാട്ടവും
വയ്യെനിക്കിന്നൊന്നുമോർക്കുവാൻ
എൻ മനം തേങ്ങുന്നു വിങ്ങുന്നു കണ്ണുനീരോർമ്മയായ്.
ഇനിയെന്തു ചെയ് വു ഞാൻ ഈ ദിവസങ്ങളിൽ
ഇരുളിന്റെ വീഥിയിൽ കഴിയേണമോ?
പൊരുതാം നമുക്കിന്നീ മഹാമാരിയെ
പൊരുതി തുരത്താം ഈ പോർക്കളത്തിൽ നിന്നു .
കൈകൾ വെടിപ്പായി കഴുകാം
പിന്നെ വീട്ടിലിരുന്നു കളി തുടങ്ങാം.
പള്ളിക്കൂടത്തിൽ പോകാം
കൂട്ടുകാരെ കാണാം
ചിത്രം വരയ്ക്കാം, കവിതയെഴുതാം
കഥകളോ ഒട്ടേറെ കേട്ടു രസിച്ചിടാം
ഉണ്ട് ,കൊറോണയെ തോൽപ്പിക്കും വിധം
പ്രതിരോധമുണ്ടെന്റെ കേരളത്തിൽ
ആരോഗ്യ പ്രവർത്തകർ, പോലിസുകാർ പിന്നെ
വീട്ടിലിരിക്കുന്ന പാവം മനുഷ്യരും.
ഓർക്കുവാൻ വയ്യെനിക്കൊന്നുമീ വേളയിൽ
കണ്ണുനീരോർമ്മയായ് പാവം പ്രവാസിയും.
ജീവിത ത്യാഗത്തിൻ ഉത്തുംഗശ്രേണിയിൽ
നിന്നു നെടുവീർപ്പുമായ് നഴ്സ്മാരും.
എന്തിന് ഭയമെനിക്കിങ്ങനെ തോന്നുന്നു
ജാഗ്രത മാത്രം മതി നമുക്ക് .
ഇനിയൊന്ന് തുമ്മുവാൻ, ഒന്നു ചുമയ്ക്കുവാൻ
മാസ്ക്ക് ധരിക്കണം നമ്മളെല്ലാവരും
ഇനിയെത്ര പൊരുതണം കരുതലിൽ നീങ്ങണം
പുതിയൊരു ലോകംപടുത്തുയർത്താൻ
എന്തിന് ഭയമെനിക്കിങ്ങനെ തോന്നുന്നു
ഇതാവണം കരുതലിൻ ബാലപാഠം.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
|