ഗവ.എച്ച് .എസ്.എസ്.ആറളം/നാഷണൽ സർവ്വീസ് സ്കീം

നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം ( എൻ എസ് എസ്). സേവന സന്നദ്ധത മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് സംഘടന സ്ഥാപിതമായത്. “നോട്ട് മി ബട്ട് യു “ എന്നതാണ് എൻഎസ്എസിന്റെ ആപ്തവാക്യം. ഒരു എൻ എസ് എസ് സന്നദ്ധ പ്രവർത്തകന് രണ്ടുവർഷക്കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ടതുണ്ട്. സ്കൂളിലെ എൻ എസ് എസ് പി ഓ ആണ് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നത്. ഒരു വർഷം 50 കുട്ടികൾക്കാണ് എൻ എസ് എസിൽ അഡ്മിഷൻ ലഭിക്കുന്നത്. ജി എച്ച് എസ് എസ് ആറളം സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ എസ് എസ് യൂണിറ്റ് ആണുള്ളത്. അതിൻ്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി ബിന്ദു പുതിയകാവിൽ ആണ്.

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

  • ആറളം ഫാം അങ്കണവാടിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • ചക്ക മാങ്ങ ഫെസ്റ്റ് നടത്തി.
  • അവശ്യ സാധ നങ്ങളുമായി കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു.
  • മില്ലറ്റ് കൃഷി ചെയ്തു.
  • ഗ്രീൻ ആന്റ് ക്ലീൻ ക്യാമ്പസ്‌.
  • തന്നതിടം നിർമിച്ചു.
  • തിളക്കം എന്ന പേരിൽ ഡിഷ് വാഷ് നിർമിച്ചു വിതരണം ചെയ്തു.
  • ആറളം ടൗൺ ശുചീകരിച്ചു.
  • ലഹരിവിരുദ്ധ ഫ്ലാഷ് മൊബ്, തെരുവുനാടകം സംഘടിപ്പിച്ചു.
  • ഉപജീവനമാർഗമായി ഒരു കുടുംബത്തിന് ആട്ടിൻ കുട്ടിയെ കൊടുത്തു.
  • മൈത്രീ ഭവനിൽ പൊതിച്ചോർ വിതരണം ചെയ്തു.
  • ദിനചാരണങ്ങളുടെ ഭാഗമായി ക്വിസ് പ്രോഗ്രാം നടത്തി.
  • രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
  • വാർത്തകൾ, ഓരോ ദിനത്തിന്റെ പ്രാധാന്യം ഇവ 'ഇൻഫോവാൾ' ൽ പ്രദർശിപ്പിച്ചു.